ജൂലൈ 12, 2016

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.
#Uber #Jugunoo

പലർക്കും അറിയാവുന്ന കാര്യമാണെങ്കിലും അറിയാത്തവർക്ക് വേണ്ടി ഉള്ള ഒരു കുറിപ്പാണിത്.ഈ ഒരു കുറിപ്പ് എറണാകുളത്തുള്ളവർക്കും ഇവിടെ ഒന്നോ രണ്ടോ ദിവസം നിൽക്കുന്നവർക്കും, അതെ പോലെ മറ്റ് മെട്രോകളിലും, കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഉപകരിക്കും.

ഊബറും ജുഗുനുവും  ടാക്സി സർവ്വീസിന്റെ രണ്ട് ആപ്ലിക്കേഷനുകളാണ്. ടാക്സി സർവ്വീസ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് അത്ര പ്രിയങ്കരമായ സംഭവമല്ല .കാരണം അമിതമായ ചാർജുകൾ ഈടാക്കുന്നത് തന്നെ കാരണം.
പക്ഷേ കേരളത്തിൽ ഒരു കിലോമീറ്ററിന് 5 രൂപ നിരക്കിൽ എസി കാറിൽ യാത്ര ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം തുടർന്ന് വായിക്കാം.
uber എന്ന ടാക്സി ആപ്സ്, പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇൻസ്റ്റാൾ ചെയ്തിട്ട് ലൊക്കേഷൻ ഓൺ ചെയ്ത് ഉപയോഗിച്ചാൽ മതിയാകും. നമ്മൾ നിൽക്കുന്നിടത്ത് നിന്ന് പിക്ക് ചെയ്ത് കൊള്ളും. കൊച്ചിയിൽ മിനിമം നിരക്ക് 35 രൂപയും കിലോമീറ്റർ 5 രൂപയും വെയ്റ്റിംങ് ചാർജ് മിനിറ്റിന് 1 രൂപയുമാണ് ചാർജ്.അതായത് ആട്ടോറിക്ഷയിൽ 120 രൂപയുടെ യാത്ര നടത്തുന്ന ദൂരം ഊബറിൽ ,എസി കാറിൽ സഞ്ചരിച്ചാൽ 60/70 രൂപ മാത്രം.
ആട്ടോക്കാരന്റെ കൊള്ളയ്ക്ക് നിന്ന് കൊടുക്കേണ്ട, കാണുന്ന ആട്ടോയിൽ കൈ കാണിച്ച് തളരണ്ട.ഈ ആപ്പ് ഓൺ ചെയ്യുക. പിക്/ഡ്രോപ് ലൊക്കേഷൻ എൻറർ ചെയ്യുക .അത്ര മാത്രം. കൂടുതൽ ചോദ്യങ്ങളോ കഴുത്തറപ്പൻ ചാർജോ ഇല്ല എന്നതാണ് uber Taxi യുടെ ഗുണം. ഇതൊക്കെ കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ അനുഭവിക്കുന്ന കാര്യങ്ങളാണ്.തിരക്കേറിയ നഗരത്തിൽ സുരക്ഷിതമായി, വളരെ ചിലവ് കുറഞ്ഞ യാത്രയാണ് ഊബർ നൽകുന്നത്. ഊബർ ഗുജറാത്ത്, ഡെൽഹി, മുംബൈ, നാഗ്പൂർ, ബാംഗ്ലൂർ, ചെന്നെ, കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സർവ്വീസ് ഉണ്ട്.അത് വഴി അവിടെയൊക്കെ പോയാലും ഭാഷ പ്രശ്നമാകാതെ, കഴുത്തറുപ്പൻ ടാക്സി ചാർജ് ഭയക്കാതെ യാത്ര ചെയ്യാൻ കഴിയും. ഡ്രൈവറുടെ ഫോട്ടോ, ഫോൺ നമ്പർ, ഏത് വാഹനം, അതിന്റെ നമ്പർ എല്ലാം നമ്മുടെ മൊബൈലിൽ ലഭ്യമാണ്. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ  ട്രാക്ക് ചെയ്യാനും ലൊക്കേഷൻ സെന്റ് ചെയ്യാനുമൊക്കെ UBER ൽ സൗകര്യമുണ്ട്.
കേരളത്തിന് പുറത്ത് KM 4 രൂപ മാത്രമാണ്.
ആദ്യമായി ഉപയോഗിക്കുന്നവർ "hussainn96ue " എന്ന കോഡ് Promo എന്ന ഓപ്ഷനിൽ ആഡ് ചെയ്താൽ  150 രൂപ വരെയുള്ള ആദ്യ റൈഡ് ഫ്രീ ആയിരിക്കും.

ജുഗുനു (Jugunoo).

ഇതൊരു ആട്ടോ സർവ്വീസാണ്.കേരളത്തിലെ മെട്രോ കളിലെ ആട്ടോറിക്ഷ തൊഴിലാളികളുടെ മോശം ആറ്റിറ്റ്യൂഡ് കാരണം മാത്രം ഇവിടെ വേര് പിടിച്ച സർവ്വീസാണ് ഊബർ.അത് വന്നതോട് കൂടി നല്ല രീതിയിൽ ജോലി ചെയ്തിരുന്ന ആട്ടോറിക്ഷാക്കാർക്കും പണി കിട്ടി. അങ്ങിനെ ആട്ടോറിക്ഷക്കാരുടെ വക സംഭാവനയാണ്  ജുഗുനു. ജുഗുനു തരക്കേടില്ലാത്ത സർവ്വീസാണ്. മൊബൈൽ ആപ്പ്സ് വഴി ആട്ടോറിക്ഷ, വിളിപുറത്തു വരുന്ന മാജിക്ക് ആണ് ജുഗുനുവിന്റേത്. കിലോമീറ്റർ4 രൂപ നിരക്കിൽ ആണ് ഈടാക്കുന്നത്. മിനിമം ചാർജ് 15 രൂപയും വെയിറ്റിംഗ് ചാർജ് 1 രൂപയും മാത്രം.!
കേരളത്തിന് പുറത്തും ജുഗുനു ലഭ്യമാണ്. ബാഗ് പായ്ക്കിംഗ് യാത്രകളിൽ എനിക്ക് ഏറെ പ്രയോജനം ഉണ്ടായ സർവ്വീസാണ് ജുഗുനുവിന്റേത്.കേരളത്തിന് പുറത്ത് 3 രൂപ നിരക്ക് മാത്രം. ഒറീസയിൽ എത്തിയപ്പോൾ ഒറിയ അറിയാത്ത എനിക്ക് ഒരു പാട് ഉപകാരപ്പെട്ടതാണ് ജുഗുനു.ആദ്യമായി ഉപയോഗിക്കുന്നവർ
"HUSSAIN738199" എന്ന കോഡ് പ്രമോ ഓപ്ഷനിൽ ഉപയോഗിച്ചാൽ 50 രൂപ വരെയുള്ള ആദ്യ റൈഡ് സൗജന്യമായിരിക്കും.

ഓല, മേരു, Bകാബ് തുടങ്ങിയ കുറെ ടാക്സി സർവ്വീസ് ഉണ്ടെങ്കിലും ഏറ്റവും നല്ലതും ലാഭകരവും പ്രയോജനകരവുമെന്ന് എനിക്ക്
അനുഭവത്തിൽ നിന്ന് നല്ലത് എന്ന് തോന്നിയതുമാണ് പങ്ക് വെച്ചത്.

നല്ല ഒരു സർവ്വീസ് നിങ്ങൾക്കും പ്രയോജനമാകട്ടെ എന്ന് കരുതിയതിനാൽ
 മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത് എന്നറിയിക്കട്ടെ. സംശയങ്ങൾ ചോദിച്ചാൽ  സമയക്രമം പോലെ പറഞ്ഞു തരാം.

Uber download Link: https://get.uber.com/envelope/hussainn96ue/

# പോസ്റ്റ് അടിച്ച് മാറ്റാതെ ഷെയർ ചെയ്ത് മാത്രം സഹകരിക്കുക. :)



ഏപ്രിൽ 13, 2016

എന്റെ  പുതിയ നോവല്.  ഇപ്പോള്  കേരളത്തിലെ പ്രമുഖ ബുക്ക്സ്റ്റാളുകളില് ലഭിക്കുന്നു.  ഓണ് ലൈനില്  വാങ്ങിക്കാം :  readersshoppe.com

മാർച്ച് 01, 2015

കന്യാകുമാരിയില്‍ നിന്ന് കാശ്മീര്‍ വരെ തനിയെയുള്ള ബുള്ളറ്റ് യാത്ര (SAVE WATER, SAVE GREEN)

ഇന്ത്യമുഴുവന്‍ ഒറ്റയ്ക്ക് യാത്രചെയിതിട്ടുള്ള ഹുസൈന്‍ നെല്ലിക്കല്‍ കന്യാകുമാരി  മുതല്‍ കാശ്മീര്‍ വരെ ഒറ്റയ്ക്ക്  ബുള്ളറ്റില്‍ യാത്രക്ക് തയ്യാര്‍ എടുക്കുന്നു. 'SAVE WATER, SAVE GREEN ' എന്ന ഈ പ്രോജ്ക്ട്ടിലേക്ക്   പങ്കാളി ആകുവാനോ (online sponsorship , promotion ), സ്പോന്‍സര്‍ഷിപ്പ് ചെയ്യാന്‍ തയ്യാര്‍ഉള്ളവരെയോ ക്ഷണിച്ചുകൊള്ളുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.nellikkal.com

ഏപ്രിൽ 28, 2013

തത്സമയ അപകട വിവരങ്ങള്‍ നല്‍കുന്ന ലോക ഭൂപടം

ലോകത്തെങ്ങും നടക്കുന്ന എല്ലാ അപകടങ്ങളേയും ദുരന്തങ്ങളേയും പറ്റി തത്സമയം വിവരങ്ങള്‍ നല്‍കുന്ന ഒരു ലോക ഭൂപടം . ഇതാ ഇവിടേ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന വെബ്പേജില്‍ ലോകമെമ്പാടുമുള്ള അപകടങ്ങള്‍ , വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍ എന്നു തുടങ്ങി ഭീകരാക്രമണങ്ങള്‍ വരെ ഈ ഭൂപടത്തില്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. അതായത് ഈ മിനിട്ടില്‍ ലോകത്തെന്ത് നടക്കുന്നു എന്നത് നിങ്ങളുടേ സ്ക്രീനില്‍ ലഭിക്കും..


 ഓരോ സംഭവങ്ങളും പ്രത്യേകം പ്രത്യേകം ഐക്കണുകള്‍ മുഖേനയാണ് ഈ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അക്ഷാംശ രേഖാംശങ്ങളടക്കം വിശദ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് ഇന്റര്‍നെറ്റില്‍ ലഭ്യമായ അംഗീക്രത സംഘനകളില്‍ നിന്നും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നു ചില പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ചാണ്.

                                                                  ********
ഈ പോസ്റ്റ്‌  ചേർത്ത  ബ്ലോഗരുടെ ലിങ്കിലേക്ക് പോകുവാൻ  ഇവിടെ അമര്ത്തുക 


ഫെബ്രുവരി 27, 2012

ആനകൾ ഇടയുന്നു ആളുകൾ പിടഞ്ഞു മരിക്കുന്നു

കഴിഞ്ഞ ആഴ്ച്ച ത്രശൂ ജില്ലയിലെ കേച്ചേരിയിലും, കുന്നംകുളത്തും ആനക ഇടഞ്ഞു ആളുകളെ കൊന്നു, നാശനഷ്ടങ്ങ വരുത്തി, ഇത് ആദ്യത്തെയോ അവസാനത്തെയൊ സംഭവമല്ല നമ്മുടെ നാട്ടി ഇതിനും മുമ്പും നിരവധി തവണ ആനക ഇടയുകയും ആളുകളെ വകവരുത്തുകയും ചെയ്തിടുണ്ട്   കഴിഞ്ഞ വർഷം 39 പേർ മരിച്ചു  വർഷം  വർഷം  രണ്ട് മാസത്തിനകം 13 മനുഷ്യരാണ് ആനകളുടെ  കാലിനടിയിൽ  അകപെട്ട് പിടഞ്ഞു മരിച്ചത്. വരും കാലങ്ങളിലും ആനകളെ കൊണ്ട് മനുഷ്യക്ക് പ്രയാസങ്ങ സംഭവിക്കും, ഇത് ഇല്ലാതാക്കാ ആനവളത്ത നിരോധിക്കേണ്ടതുണ്ട്. ഒരോ വർഷവും ഉത്സവക്കാലത്ത്  അനകൾ നിരവധി നാശനഷ്ടങ്ങൾ വരുത്തിവെച്ചിടുണ്ട്  എത്രയെത്ര മനുഷ്യരാണ് അനയുടെ കാലിനടിയിൽ കിടന്ന് പിടഞ്ഞു മരിച്ചത്.എന്നിട്ടും ഉത്സവങ്ങളിൽ നിന്നും ആനകളെ മറ്റി നിർത്താൻ ആളുകൾ തയ്യാറാവുന്നില്ല. ആനകൾ വഴി ആന മുതലാളിമാർ വൻ സാമ്പത്തിക നേട്ടം കൈവരിക്കുമ്പോൾ സാധാരണക്കാർക്ക് നഷടപെടുന്നത് അവരുടെ ജീവനും ഉപജീവന മാർഗങ്ങളുമാണ്.ഇടയുന്ന ആനകൾ പരിസരത്തുള്ളതെല്ലാം തല്ലിതകർക്കും വീടുകൾ,ഓട്ടോറിക്ഷകൾ,കച്ച വട സ്ഥാപനങ്ങൾ ക്രഷിയിടങ്ങൾ എന്നിവ ആനകൾ പലയിടത്തും നശിപ്പിച്ചിടുണ്ട്. 

 കാട്ടിൽ സ്വതന്ത്രമായി വിഹരിച്ച് അതിന് ആവശ്യമായി  ഇര തേടി ജീവിക്കുന്ന വന്യജീവിയെ വാരിക്കുഴി എന്ന ആനക്കെണി ഉപയോഗിച്ച് അതിൽ അകപ്പെടുത്തി പിടിച്ചുകൊണ്ടു വന്ന് നീണ്ടക്കാലത്തെ പരിശീലനമെന്ന പീഢനം നടത്തി മെരുക്കിയെടുത്ത് പണം വാരുന്ന ഏർപ്പാടിന് നമ്മുടെ സർക്കാർ അനുമതി നൽകിയിരിക്കുന്നു നാട്ടാന പരിപാലന നിയമം എന്നൊരു നിയമം തന്നെയുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന മൂന്ന് ആന പരിശീലന (പീഢന) കേന്ദ്രം കേരളത്തിലുണ്ട്. കാട്ടിൽ മദിച്ചുല്ലസിച്ചു നടക്കെണ്ട ആനകളെ പിടിച്ച് നാട്ടിൽ കൊണ്ടുവന്ന് ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കേണ്ട കാര്യമുണ്ടോ ? നിരുപദ്രവകാരിയായ മാൻ,മലയാട് തുടങ്ങിയ ജീവികളെ   കൌതുകത്തിനോ  ഭക്ഷ്യ ആവശ്യാർത്ഥമോ  വളർത്താൻ നിയമം അനുവദിക്കുന്നില്ല.എന്നാൽ ഉപദ്രവകാരിയായ  ആനകളെ വളർത്താൻ അനുമതി നൽകുന്ന തലതിരിഞ്ഞ നിയമം തിരുത്തേണ്ടത് മനുഷ്യരുടെ സുരക്ഷക്ക്  ആവശ്യമാണ്.പോത്ത് വിരണ്ടോടിയാൽ നമ്മുടെ നിയമ പാലകർ അതിനെ പലപ്പോഴും നിർദയം വെടിവെച്ചു കൊല്ലാറുണ്ട് എന്നാൽ ആനകൾ ഇടഞ്ഞു മനുഷ്യരെ വകവരുത്തുകയും ഇതര നാശൻഷ്ടങ്ങളുണ്ടാക്കുകയും ചെയ്താലും വെടിച്ചുവെച്ചു കൊല്ലാറില്ല പ്രത്യുത മയക്കുവെടിവെച്ച് തളക്കുകയാണ് പതിവ് മുസ്ലീംകൾക്കും ക്രസ്ത്യാനികൾക്കും അവരുടെ മതകർമ്മങ്ങൾ നിർവ്വഹിക്കാൻ ആനയുടെ ആവശ്യമില്ല.എന്നിട്ടും മസ്ജിദുകളിലേക്കും ചർച്ചുകളിലേക്കും അനകളെ എഴുന്നൊളിക്കുന്ന മുസ്ലീം ക്രസ്ത്യൻ മതാനുയായികൾ അവരുടെ മതത്തിലില്ലാത്ത ആചാരങ്ങളാണ് ചെയ്യുന്നത്. ഹൈന്ദവ മത കർമ്മങ്ങൾക്കും ആന ഒരു നിർബന്ധ ഘടകമല്ല എന്നതിന്  തെളിവാണ് എതാനും വർഷം മുമ്പ് ആനയില്ലാതെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ശീവേലി പ്രദക്ഷിണം .ആനയില്ലാതെ ശാന്തിക്കാരൻ ശീവേലി തിടമ്പും വഹിച്ചാണ് പ്രദക്ഷിണം പൂർത്തിയാക്കിയത് ആന ഒരു നിർബന്ധ ഘടകമായിരുന്നുവെങ്കിൽ ഹൈന്ധവ മത പരിജ്ഞാനമുള്ള ശാന്തിക്കാരൻ ആനയില്ലാതെ ശീവലി പ്രദക്ഷിണം നടത്തുമായിരുന്നില്ല. 64 ആനകൾ ആനത്താവളത്തിൽ ഉള്ളപ്പോഴാണ് ലോകത്തിലെ ഏറ്റവു വലിയ ഗജ സമ്പത്തുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ  ആനയില്ലാ ശീവേലി പ്രദക്ഷിണം നടന്നത്.ആനയുടെ വാസസ്ഥലം കാടാണ് നാട് ജനങ്ങൾക്ക് വസിക്കാനുള്ളതാണ്  ഈ യാഥാർത്ത്യം തിരിച്ചറിഞ്ഞു കൊണ്ട് നാട്ടിലുള്ള മുഴുവൻ ആനകളെയും കാട്ടിൽ തിരിച്ചു വിടാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട്  ഇതിനായി ജന ശബ്ദം ഉയരട്ടെ.

                                          അബ്ദുൽ ഖാദിർ നായരങ്ങാടി

                                                          

ഡിസംബർ 31, 2011

ഫരീദ് ഔലിയായുടെ വിളക്കുകൾ

ഫാസിൽ                                                                                                                                 
കുട്ടിക്കാലം നിറയെ  ഇരുട്ടായിരുന്നു.വീട് നിറയെ ഇരുട്ട്. നാടു നിറയെ ഇരുട്ട്.
നാട്ടില്‍ വൈദ്യുതി എത്തിയിരുന്നു. പക്ഷെ അതിന്‍റെ സേവനം  വിരലില്‍ എണ്ണാവുന്ന പ്രമാണിമാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ.
'അന്തോണി മാപ്പിളയുടെ തോമസ്‌ ' എന്നറിയപ്പെട്ടിരുന്ന തോമാസേട്ടനായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ ഇലക്ട്രീഷ്യന്‍ അദ്ദേഹത്തെ അക്കാലത്ത് ആളുകള്‍ ആരാധനയോടെയാണ് കണ്ടിരുന്നത്. വൈദ്യുതി കണ്ടെത്തിയ മൈക്കല്‍ ഫാരഡെയ്ക്ക് പോലും തോമസേട്ടന് കിട്ടിയിരുന്നത്ര ബഹുമാനാദരങ്ങള്‍ എന്നെങ്കിലും കിട്ടിയിട്ടുണ്ടാവുമോ എന്നു സംശയമാണ്. തോമസേട്ടനും വൈദ്യുതിയും വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും നാടുനിറയെ ഇരുട്ടായിരുന്നു.   
'ഞെക്കുവിളക്ക് ' എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ടോര്‍ച്ച് പോലും എണ്ണത്തില്‍ കുറവായിരുന്ന കാലം.
നാട്ടില്‍ ആരുടെ കൈയിലൊക്കെ ടോര്‍ച്ചുണ്ടെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇരുട്ടില്‍ നീണ്ടുവരുന്ന, നീങ്ങിപ്പോകുന്ന ടോര്‍ച്ചുവെട്ടം കണ്ടാല്‍ അതിന്‍റെ ഉടമയാരെന്ന്‍ പറയാന്‍ കഴിഞ്ഞിരുന്ന കാലം.നായരങ്ങാടിയുടെ അങ്ങേയറ്റത്ത്  കുട്ടാടന്‍ പാടത്തേക്കു നീളുന്ന വലിയ നടവഴിയുടെ ഓരത്ത് പൊന്തിവേലായിയേട്ടന്റെ കുഞ്ഞുചായക്കട. അവിടെ സന്ധ്യ കഴിഞ്ഞാല്‍ ഓലച്ചൂട്ടു വിറ്റിരുന്ന കാലം. വേലായിയേട്ടന്‍ കെട്ടിയ നീളന്‍ചൂട്ടുകള്‍ വീശി ആളുകള്‍ കുട്ടാടന്‍പാടം കടന്ന് പുന്നയൂരിലേക്കും അവിയൂരിലേക്കും ഇടക്കഴിയൂരിലേക്കും അകലാട്ടേക്കുമൊക്കെ പോയിരുന്ന കാലം.
ആ കാലത്ത് നാടുനിറയെ ഇടവഴികളായിരുന്നു.  പെണ്‍കൈകളിലെ രേഖകള്‍ പോലെ തലങ്ങും വിലങ്ങും അവ എട്ടു ദിക്കുകളിലേക്കും നീണ്ടുകിടന്നു. രാജപാതയുടെ ഒരു കൈവഴി സ്വന്തം വീട്ടുമുറ്റത്തേക്ക് എന്ന സങ്കല്‍പത്തിലേക്ക്‌ നാം എത്തിയിട്ടുണ്ടായിരുന്നില്ല. പുല്ലു നിറഞ്ഞ പറമ്പുകളുടെ ഹരിതഭംഗികള്‍ക്ക് മോടി കൂട്ടുവാന്‍ നെയ്തു ചേര്‍ത്ത കസവ്നൂലുകള്‍ പോലെ തലമുറകളുടെ പാദസ്പര്‍ശങ്ങളുടെ ഓര്‍മ്മകളുമായി അവ കിടന്നു. ജീവിതത്തിന്‍റെ കണ്ണീരും പുഞ്ചിരിയും നിസ്സഹായതയും  കാലത്തിന്റെ  അജയ്യതയും കണ്ടുകണ്ടാവണം ഇടവഴികള്‍ ബുദ്ധനോളം നിരാമയികളും  സ്നേഹമയികളുമായത് ;കരുണ നിറഞ്ഞ  പുഞ്ചിരി  അവയുടെ സ്ഥായീഭാവമായിരുന്നു.
സന്ധ്യ കഴിഞ്ഞാല്‍ ഇടവഴികളില്‍ നിറയെ ഇരുട്ട് ചേക്കേറും. പിന്നെ മാളങ്ങളില്‍ നിന്ന്‍ വിഷസര്‍പ്പങ്ങളിറങ്ങുകയായി. നിറഞ്ഞ വിഷ ഗ്രന്ഥികളുമായി അവ മനുഷ്യരുടെ സഞ്ചാരപഥങ്ങളില്‍ ഇഴഞ്ഞു നടന്നു.അതുകൊണ്ടുതന്നെ  സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങുന്നവരോട് 'കാല്‍ക്കല്‍ നോക്കി നടന്നോ ,വഴീല്‍ വള്ളി ജാതീണ്ടാവും' എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ മറക്കാതെ മുന്നറിയിപ്പ് കൊടുത്തിരുന്നു.  പാമ്പുകളെക്കാള്‍ ഭയപ്പെടേണ്ട ഒരു വിഭാഗം ഉണ്ടായിരുന്നു. പ്രേതം, പിശാച്,യക്ഷി, മറുത,ആനമറുത,രക്ഷസ്സ്, ഒടിയന്‍ ,ഗന്ധര്‍വന്‍ , ജിന്ന് ,ഇഫുരീത്ത്  ,റൂഹാനി ......    ഈ നിരയങ്ങനെ നീണ്ടുപോകുന്നു.
       ഈ ഇരുട്ടിന്റെയും ഭയത്തിന്റെയും നടുവില്‍ കൊളുത്തിവെച്ച ചെറുവിളക്കുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവയെ 'ഫരീദ് ഔലിയായുടെ വിളക്കുകള്‍ ' എന്നു വിളിച്ചുവന്നു. ഇടവഴികളുടെ മുക്കൂട്ടകളിലും മാട്ടങ്ങളിലും ഇരുട്ടിനെയും ഭയത്തെയും അകറ്റിക്കൊണ്ട്   അവ അവസാനത്തെ യാത്രക്കാരനെ വരെ കാത്ത് മുനിഞ്ഞുകത്തി കൊണ്ടിരിക്കും. വളരെ ചെറിയ ചില സംവിധാനങ്ങളായിരുന്നു ഈ വിളക്കുകള്‍ക്ക് ഉണ്ടായിരുന്നത്. അഞ്ചടി ഉയരമുള്ള ഒരു മരക്കുറ്റിയില്‍ ആണിയടിച്ചുറപ്പിച്ച ചെറിയ മരത്തട്ടില്‍ കത്തിച്ചുവെച്ച ചെറിയ മണ്ണെണ്ണ വിളക്ക് ;  ഫരീദൌലിയായുടെ വിളക്കുകളുടെ ഏറ്റവും ലളിത രൂപം അതായിരുന്നു. ചില വിളക്കുകള്‍ക്ക് കാറ്റിനെ തടയുന്നതിനുള്ള ചില സംവിധാനങ്ങളുണ്ടായിരുന്നു. തകരടിന്ന് വെട്ടി വളച്ച് കാറ്റിനെതിരെ 
മറയൊരുക്കുകയായിരുന്നു സാധാരണ ചെയ്തിരുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ നാലുവശവും ചില്ലുമറയുള്ള ഫ്രെയ്മിനകത്തായിരുന്നു വിളക്ക് കത്തിച്ചു വെച്ചിരുന്നത്. വിളക്കുകളുടെ കീഴെ ഒരു കൊച്ചുടിന്ന്  കെട്ടിവെച്ചിരിക്കും. സംഭാവന ഇടുന്നതിനു വേണ്ടിയാണ്.
        വിലക്കുകാലുകള്‍ക്കു കീഴെ മിക്കവാറും മണ്ണ് മെഴുകി ഉറപ്പിച്ചിരിക്കും.കുറച്ചു ചിരട്ടകള്‍ കമഴ്ത്തി വെച്ചിരിക്കും. അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ല. ഓരോ പ്രദേശത്തെയും കുട്ടികളായിരുന്നു ഫരീദൌലിയായുടെ വിളക്കുകള്‍ സ്ഥാപിച്ചിരുന്നതും അത് പരിപാലിച്ചിരുന്നതും. സംഭാവനയായി വല്ലപ്പോഴും വീണിരുന്ന ചില്ലറത്തുട്ടുകളായിരുന്നു മണ്ണെണ്ണ വാങ്ങുവാന്‍ ചിലവഴിച്ചിരുന്നത്.  ചിലപ്പോള്‍ ടിന്നില്‍  സംഭാവനയൊന്നും കാണില്ല. അപ്പോള്‍ വീടുകളിലെ മുതിര്‍ന്നവരെ ആശ്രയിക്കുകയാണ് പതിവ്. ഒട്ടും നീരസം കൂടാതെയാണ് മുതിര്‍ന്നവര്‍ മണ്ണെണ്ണയോ പണമോ തന്നിരുന്നത്.
       ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഫരീദൌലിയായുടെ വിളക്കുകളില്‍ ഏറ്റവും ഗംഭീരം  കല്ലയിലെ മദ്രസ്സയ്ക്കു പിന്നിലുണ്ടായിരുന്ന വിളക്കായിരുന്നു. തൊട്ടടുത്ത്‌ തന്നെ താമസിച്ചിരുന്ന ആമിനത്താത്തയുടെ മക്കളായിരുന്നു അവ പരിപാലിച്ചിരുന്നത്. പക്ഷെ ആ വിളക്ക് സ്ഥാപിച്ചത് മുതിര്‍ന്നവരാരോ ആയിരിക്കണം. കാരണം അവിടെ തൂങ്ങിക്കിടന്നിരുന്നത്  ഇത്തിരി വിലയൊക്കെയുള്ള  ഒരു പാനീസ് വിളക്കായിരുന്നുവെന്നത് മാത്രമല്ല.ആ വിളക്കുകാലിനു മുകളില്‍ ഒരു ഹരിതപതാക പാറിക്കളിക്കുന്നുണ്ടായിരുന്നു. കീഴെ കുറേയധികം ചിരട്ടകള്‍ കമഴ്ത്തി വെച്ചിട്ടുണ്ടായിരുന്നു.കഴിഞ്ഞില്ല,വര്‍ഷത്തില്‍ ഒരിക്കല്‍ അഥവാ കാഞ്ഞിരമറ്റത്ത് ഫരീദ് ഔലിയായുടെ ജാറത്തില്‍ നേര്‍ച്ച നടക്കുന്ന ദിവസം ആമിനത്താത്ത ഞങ്ങള്‍ മദ്രസ്സയിലെ കുട്ടികള്‍ക്ക് ചക്കരക്കഞ്ഞി ഉണ്ടാക്കിത്തരാറുണ്ട്. വിളക്കുതൂണിലെ നേര്‍ച്ചപ്പെട്ടിയില്‍ പലപ്പോഴായി വീണ നാണയത്തുട്ടുകളില്‍ 
മണ്ണെണ്ണ വാങ്ങിയതില്‍ ബാക്കി പണം കൊണ്ടായിരുന്നു കഞ്ഞിയൂട്ട്‌. 
        കാലമേറെ കഴിഞ്ഞു. നാട്ടില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തി. പ്രകാശത്തിന്റെ മഹാപ്രളയം തന്നെയുണ്ടായി. ഇരുട്ടും ഇരുട്ടിനെ ചൊല്ലിയുള്ള ഭയവും ഇല്ലാതായി . പ്രേതം യക്ഷി ജിന്ന് തുടങ്ങിയുള്ള സൂപ്പര്‍നാച്ചുറല്‍ കക്ഷികള്‍ക്കൊക്കെ നില്‍ക്കക്കള്ളി ഇല്ലാതായി. അന്നത്തെ സ്നേഹശീലരായ ഇടവഴികളും അമ്പേ പോയ്മറഞ്ഞു.എങ്കിലും മനസ്സിലിപ്പോഴും പാതിരാവിന്റെ യാമങ്ങളില്‍ ഇനിയും വീടെത്താത്ത പഥികരേയും കാത്ത് മുനിഞ്ഞുകത്തുന്ന ചെറിയ ഒരു ചിമ്മിനി വിളക്ക്..... അത് തെളിയുമ്പോഴൊക്കെ ഞാന്‍ സ്വയം ചോദിക്കുന്നു: ആരായിരുന്നു ഫരീദ് ഔലിയ ? എവിടെയാണ് കാഞ്ഞിരമറ്റം?         
  


        

ഡിസംബർ 28, 2011

നായരങ്ങാടി ബ്ലോഗിൽ അംഗമാവുക

നായരങ്ങാടി ബ്ലോഗിൽ അംഗമാകുന്നവർക്കു മാത്രമെ  രചനകൾ പോസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ അംഗമാകാൻ nayaranghadi@gamail.com ലേക്ക് ഒരു സന്ദേശം അയക്കുക